സംശയാസ്പദമായ സാഹചര്യത്തില്‍ റെയിൽവേ ജീവനക്കാരന്‍.. കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത്…

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍.കഞ്ചാവുമായിട്ടാണ് പിടികൂടിയത്. ടാറ്റാ നഗര്‍ എക്സ്പ്രസിലെ കരാര്‍ ജീവനക്കാരനില്‍ നിന്ന് പന്ത്രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബീഹാര്‍ സ്വദേശി മുഹമ്മദ് ഫയാസുള്ളയാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഫയാസുള്ളയുടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.


