ഇന്ന് അർധരാത്രി പരിശോധനയുണ്ടാകും.. പൊലീസുകാർ മുന്നറിയിപ്പ് നൽകിയതായി സിദ്ദീഖ് കാപ്പന്റെ ഭാര്യ …

ഇന്ന് അർധരാത്രി 12 മണിക്ക് വീട്ടിൽ പൊലീസ് പരിശോധനയുണ്ടാകുമെന്ന് രണ്ട് പൊലീസുകാർ അറിയിച്ചെന്ന് മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദീഖ്.വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടിൽ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു.

എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരം നൽകിയില്ലെന്നും റെയ്ഹാന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കാപ്പന്റെ വക്കീൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ചു സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ പൊലീസ് തയ്യാറായില്ലെന്നും റെയ്ഹാന പറഞ്ഞു.

Related Articles

Back to top button