രാഹുലിനെ വെട്ടി കോണ്‍ഗ്രസ്.. പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുലിന് ക്ഷണമില്ല…

രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടി കോണ്‍ഗ്രസ്. പാലക്കാട് നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുലിന് ക്ഷണമില്ല. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്.ഇതോടെ ഷാഫി പറമ്പില്‍ പക്ഷത്തിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് പരിപാടി പാലക്കാട് നടക്കുന്നത്. എന്നാല്‍ ശനിയാഴ്ച രാഹുല്‍ പാലക്കാട് എത്തുമെന്ന് സൂചനയുണ്ട്.

രാഹുല്‍ മണ്ഡലത്തില്‍ സജീവമാക്കാന്‍ ശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഒഴിവാക്കല്‍. വി കെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്

Related Articles

Back to top button