ഇരട്ട പദവി പ്രശ്നമല്ല.. യൂത്ത്കോൺഗ്രസ് അധ്യക്ഷനായി തുടരും..

കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.നേതൃമാറ്റ ചർച്ചകൾ അപ്രസക്തമാണ്.തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ല.ഇപ്പോഴത്തെ നേതൃത്വത്തിന് പ്രശ്നങ്ങളില്ല.യുവാക്കൾ അതൃപ്തരല്ല.

എല്ലാ മേഖലകളിലും പരിഗണിക്കപ്പെടുന്നുണ്ട്.നേതൃ ചർച്ചകളിൽ ഭാഗമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട പദവിയില്‍ പ്രശ്നമില്ല.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തുടരും.ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button