നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ….

ബലാത്സംഗക്കേസിൽ നാളെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. അടച്ചിട്ട മുറിയിൽ നാളെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യമറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെത്തിയ എസ്ഐടി സംഘം വീണ്ടും പരിശോധന നടത്തുകയും, ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘമുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് ഭാഗമായാണ് കെയർടേക്കറുടെ മൊഴിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയർടേക്കർ അന്വേഷ സംഘത്തോട് പറഞ്ഞത്. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും കെയർടേക്കര്‍ മൊഴി നൽകി.

Related Articles

Back to top button