‘രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ല’….എസ്എഫ്‌ഐ…

\ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്‌ഐ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രദേശത്ത് പൊലീസ് വന്‍ സുരക്ഷ ഒരുക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തെങ്കിലും അതിനെ മറികടന്ന് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു. അത്ര എളുപ്പത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതികരിച്ചു.

ഇന്ന് വൈകിട്ടോടെയാണ് എംഎല്‍എ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എംഎല്‍എ ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അതിനെ മറികടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. ബാരിക്കേഡും ജലപീരങ്കിയും മറികടന്ന് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിന് മുന്നിലെത്തി. എംഎല്‍എ ഓഫീസിന് അകത്തയേക്ക് പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

Related Articles

Back to top button