​രാഹുലിന് സീറ്റ് ഇല്ല; സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നതിലൂടെ വിവാദം മറികടക്കാന്‍ സാധിക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. വനിതയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇത് പാര്‍ട്ടിക്ക് ഉണ്ടാക്കിയ തിരിച്ചടിയും മറികടക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലിറക്കാനാണ് തീരുമാനം. ജനുവരി അവസാനത്തോടെ  തീരുമാനമുണ്ടാകുമെന്നാണ് വിവരം. ലൈംഗികാത്രികമ കേസില്‍ പ്രതിയായ രാഹുല്‍ നിലവില്‍ രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്.

Related Articles

Back to top button