‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു.. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു… രാഹുലിനെതിരെ അതിജീവിതയുടെ മൊഴി ഇങ്ങനെ…

രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ പീഡന കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നു കാട്ടി ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരിയാണ് പരാതി നൽകിയത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന അതിജീവിതയുടെ മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചു. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റ് തടഞ്ഞ് താത്ക്കാലിക ഉത്തരവിറക്കണമെന്ന രാഹുലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. പ്രോസിക്യൂട്ടർ സീൽ വെച്ച കവറിൽ മൊഴി സമർപ്പിച്ചു



