‘കേൾക്കുന്നതെല്ലാം സത്യമല്ലല്ലോ’.. പി വി അൻവർ പിടിക്കുന്നത് സിപിഐഎമ്മിന്റെ വോട്ട്…

പി വി അന്‍വര്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കേള്‍ക്കുന്നതെല്ലാം സത്യമല്ലല്ലോ എന്നാണ് രാഹുല്‍ പറഞ്ഞത്.

പി വി അന്‍വറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് സിപിഐഎമ്മിനോടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പി വി അന്‍വര്‍ പിടിക്കുന്നത് സിപിഐഎമ്മിന്റെ വോട്ടാണെന്നും രാഹുല്‍ പറഞ്ഞു. പി വി അന്‍വര്‍ പിടിക്കുന്ന സിപിഐഎം വിരുദ്ധ വോട്ടുകളെപ്പറ്റി പറയാന്‍ പറ്റില്ലെന്നും അന്‍വര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനം അറിയിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കി. നേരത്തെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം കെപിസിസി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ അറിയിച്ചിരുന്നു.

Related Articles

Back to top button