ജാമ്യഹർജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈൽ ഫോൺ ഓണായി; കോൾ ചെയ്തപ്പോൾ…

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫോൺ ഓണായി. ഫോൺ വിളിച്ചതിന് പിന്നാലെ കോൾ കട്ടാക്കുകയും ചെയ്തു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ഹർജിയും തള്ളിയതിന് പിന്നാലെയാണ് ഫോൺ ഓണായത്. രാഹുൽ ഏതെങ്കിലും കോടതിൽ ഹാജരായി കീഴടങ്ങിയേക്കുമെന്നാണ് വിവരം. രാഹുൽ ഫോൺ ഓണാക്കിയത് അന്വേഷസംഘത്തെ വഴി തെറ്റിക്കാനാണോയെന്ന സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.
അതേസമയം, എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ കർണാടക – കേരള അതിർത്തിയിൽ തിരച്ചിൽ ശക്തമാക്കി. അതേസമയം, രാഹുലിനെ ബംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ ജോസിനെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.

