രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോൺഗ്രസ്.. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഷൻ….
രാഹുൽമാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് നേത്യത്വത്തിന്റെ നിർണായക തീരുമാനം. രാഹുലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും. എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസ്സം ഇല്ല. രാഹുൽ വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഇനി മത്സരിക്കാനായി പാർട്ടി സീറ്റ് നൽകില്ല. പാർട്ടി അംഗം അല്ലാത്ത ഒരാളോട് എം എൽ എ സ്ഥാനം ഒഴിയാൻ പറയാൻ കഴിയില്ലെന്ന വാദം മുന്നോട്ട് വെക്കും. കോൺഗ്രസ് നേത്യത്വം കൂടിയാലോചിച്ചാണ് തീരുമാനം.