രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തേക്ക്.. കെപിസിസി നിർദ്ദേശത്തെ തുടർന്ന്…
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക്. കഴിഞ്ഞ മൂന്നു ദിവസമായി പൊതുപരിപാടികൾ ഒഴിവാക്കി പത്തനംതിട്ട അടൂരിലെ വീട്ടിലായിരുന്നു രാഹുൽ. കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.
തനിക്കെതിരായ ആരോപണങ്ങളിൽ ഇന്ന് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് അറിയിച്ചിരുന്ന രാഹുൽ അവസാന നിമിഷം പിന്മാറിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വാർത്താസമ്മേളനമെന്നായിരുന്നു സൂചന. എന്നാൽ രാഹുൽ വാർത്താസമ്മേളനം നടത്തിയാൽ അത് കൂടുതൽ ചർച്ചകൾക്കിടയാക്കുമെന്നതിനാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് വാർത്താ സമ്മേളനം വിലക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.