നീല ട്രോളി ബാഗ്..ട്രോളുമായി ഗിന്നസ് പക്രു..കമന്റിട്ട് രാഹുൽ….

പാലക്കാട് യുഡിഎഫ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെ ട്രോളുമായി ഗിന്നസ് പക്രു.ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു നടന്റെ ട്രോൾ.നിമിഷ നേരം കൊണ്ട് പക്രുവിന്റെ ട്രോള്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘കെപിഎമ്മില്‍ അല്ലല്ലോ’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കമന്റ്.

ചിലര്‍ എഎ.പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. റഹീമിന്റെ പടവും ട്രോളായി ചേര്‍ത്തിട്ടുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണെന്നുമെല്ലാമാണ് ചിലരുടെ കമന്റ്.ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അനുകൂലിക്കുന്നവര്‍ കമന്റു ചെയ്തിട്ടുണ്ട്.

Related Articles

Back to top button