ആരോപണങ്ങൾക്കും വിവാദങ്ങള്‍ക്കും ശേഷമുള്ള ആദ്യ ഔദ്യോഗിക പരിപാടി.. രാഹുൽ മാങ്കൂട്ടത്തിൽ സർക്കാർ പരിപാടിയിൽ…

ലൈംഗികാരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനത്തിനായിരുന്നു രാഹുലെത്തിയത്. പാലക്കാട് – ബെംഗളൂരു കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസ് സര്‍വ്വീസാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ന് രാത്രി 9 മണിക്കായിരുന്നു പരിപാടി.
രാഹുലിനെ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു.വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അന്ന് രാഹുല്‍ പാലക്കാടെത്തിയത്. മണ്ഡലത്തില്‍ എത്താതിരിക്കാന്‍ തനിക്ക് ആകില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ വരവ് വലിയ വിവാദമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് രാഹുല്‍ പാലക്കാടെത്തിയതെന്നായിരുന്നു വിവരം.


