രാഹുലിന് ഹൃദയത്തിൽ നിന്ന് നന്ദി… നേതാവിനൊപ്പം തോൾ ചേർന്നിരുന്ന് നടി തൻവി റാം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്‌മൈൽ ഭവനം’ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടി തൻവി റാം നിർവഹിച്ചു. അർഹരായ കുടുംബങ്ങൾക്ക് സ്വന്തമായി വീടുകൾ നിർമ്മിച്ച് നൽകാൻ ലക്ഷ്യമിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ‘സ്‌മൈൽ ഭവനം’.

സ്വന്തമായി ഒരു വീട് എന്നത് ഓരോരുത്തരുടെയും ജീവിതസ്വപ്നമാണെന്ന് നടി തൻവി റാം പറഞ്ഞു. അത്തരമൊരു സ്വപ്നം യാഥാർഥ്യമാകുന്ന ഈ അവസരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമാണെന്നും താരം വ്യക്തമാക്കി. ഈ മനോഹരമായ സംരംഭം ആരംഭിച്ച രാഹുലിന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നെന്നും തൻവി റാം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ടാർപോളിൻ ഷീറ്റ് മറച്ച് ജീവിക്കുന്നവരെ കണ്ട അനുഭവമാണ് പദ്ധതിക്ക് പ്രചോദനമായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. “അവരുടെ അവസ്ഥ നേരിട്ട് കണ്ടപ്പോൾ തന്നെ വീടില്ലായ്മയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നുറപ്പായി. ഇന്ന് അത് യാഥാർഥ്യമാകുന്നത് അതീവ സന്തോഷകരമാണ്,” എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

‘സ്‌മൈൽ ഭവനം’ പദ്ധതിയുടെ ആദ്യ വീട് മുമ്പ് നടൻ ആസിഫ് അലിയും പിന്നീട് സൈജു കുറുപ്പും ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോൾ തൻവി റാം മുഖ്യാതിഥിയായി പങ്കെടുത്തതോടെ പദ്ധതി കൂടുതൽ ശ്രദ്ധേയമായി. പാലക്കാട് മണ്ഡലത്തിലെ നിരവധി കുടുംബങ്ങൾക്കായി ഈ പദ്ധതി പ്രതീക്ഷയുടെ പ്രതീകമായി മാറുകയാണ്.

Related Articles

Back to top button