‘രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം’.. ഇടപാടുകളില്‍ ഷാഫിക്കും പങ്ക്…

രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് വീണ്ടും പരാതികൾ. എംഎൽഎയായതിന് ശേഷമുള്ള സാമ്പത്തിക വളർച്ച ദുരൂഹമാണ് എന്നാണ് പരാതി. ഇടപാടുകൾക്ക് പിന്നിൽ ഷാഫി പറമ്പിലിനും പങ്കെന്ന് ആക്ഷേപമുണ്ട്. എം എൽഎ സ്ഥാനത്ത് നിന്നും കെപിസിസി അംഗത്വത്തിൽ നിന്നും രാഹുലിനെ മാറ്റണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു. മല്ലികാർജുൻ ഖർഗെക്കാണ് പരാതികൾ.

അതേസമയം, സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജി വെച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി ഉയരുകയാണ്. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ ഉയർത്തുന്നു. എന്നാല്‍, പരാതിയും കേസുമില്ലാതെ ഇപ്പോൾ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

Related Articles

Back to top button