ഒമ്പതാം ക്ലാസുകാരന് സ്കൂളില്‍ മര്‍ദനം.. വീട്ടിലെത്തിയ ശേഷം ആരോഗ്യ പ്രശ്നം…

ഒമ്പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒമ്പതാം ക്ലാസുകാരനെ മര്‍ദിച്ചത്. വീട്ടിലെത്തിയശേഷം ആരോഗ്യ പ്രശ്നം നേരിട്ട കുട്ടി വടകര സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടി.

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ഉച്ചയ്ക്ക് സംഭവം ഉണ്ടായിട്ടും തങ്ങളെ വിളിച്ചറിയിച്ചില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

Related Articles

Back to top button