ഇൻഡ്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുൽ ഗാന്ധി മറക്കരുത്… കെവി തോമസ്..

കൊച്ചി: ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ ഇൻഡ്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുൽ ഗാന്ധി മറക്കരുതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെവി തോമസ് പറഞ്ഞു. ഇടതുപക്ഷം കൂടി ചേർന്നുണ്ടാക്കിയ രാഷ്ട്രീയ മുന്നണിയാണ് ഇൻഡ്യാ സഖ്യം. ആ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവ് സ്വന്തം ഘടകകക്ഷിക്കെതിരെ പറയുമ്പോൾ പക്വത പുലർത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ലോകസഭ പ്രതിപക്ഷ നേതാവായ രാഹുൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നെന്ന കാര്യം സൗകര്യപൂർവ്വം മറക്കുന്നതാണോ? കേരളത്തിന്‌ ലഭിക്കേണ്ട നാൽപതിനായിരം കോടിയുടെ വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ അതിനെതിരെ മൗനം പാലിക്കുന്നത് എന്താണെന്നും ഇപ്പോൾ രാഹുലിന്റെ സഹോദരി പ്രതിനിധീകരിക്കുന്ന വയനാടിന് കൂടി അർഹതപ്പെട്ടതാണ് ആ വിഹിതമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button