‘ബജറ്റ് രാജ്യത്തിന്റെ യഥാർഥ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നത്’…

രാജ്യത്തിന്റെ യഥാർഥ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളെ വിമർശിച്ചത്. ജോലിയില്ലാത്ത ചെറുപ്പക്കാർ, പ്രതിസന്ധിയിലുള്ള കർഷകർ തുടങ്ങി എല്ലാവരും അവഗണിക്കപ്പെട്ടെന്നു രാഹുൽ കുറിച്ചു.
‘ജോലിയില്ലാത്ത യുവാക്കൾ, തകരുന്ന നിർമാണമേഖല, മൂലധനം പിൻവലിക്കുന്ന നിക്ഷേപകർ, കൂപ്പുകുത്തുന്ന ഗാർഹിക സമ്പാദ്യം, ദുരിതത്തിലായ കർഷകർ, ആസന്നമായ ആഗോള ആഘാതങ്ങൾ എല്ലാം അവഗണിക്കപ്പെട്ടു.’ രാഹുൽ ഗാന്ധി കുറിച്ചു.


