‘തിരഞ്ഞെടുപ്പ് ഫലം ആശ്ചര്യപ്പെടുത്തി’.. ബിഹാറിലെ തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി…

ബിഹാര്‍ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്‍റെ തോൽവിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തുടക്കം മുതൽ ബിഹാറിൽ ശരിയായ തിരഞ്ഞെടുപ്പ് അല്ല നടന്നതെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടക്കം മുതൽ ശരിയായ രീതിയിൽ നടക്കാത്ത തിരഞ്ഞെടുപ്പിൽ തങ്ങള്‍ക്ക് വിജയിക്കാനായില്ല. ഇന്ത്യ സഖ്യവും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും രാഹുൽ പറഞ്ഞു.



