ബിഷ്ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധി..കേസ്…
ബാബ സിദ്ദീഖിയെ വെടിവെച്ച് കൊന്ന ബിഷ്ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയായിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട നടനെതിരെ കേസ്.ഒഡിയ . നടൻ ബുദ്ധാദിത്യ മൊഹന്തിക്കെതിരെയാണ് കേസെടുത്തത്.വിവാദമായതോടെ നടൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. മൊഹന്തിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഒഡീഷ സംസ്ഥാന നാഷണൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്റ് ഉദിത് പ്രധാൻ പരാതി നല്കുകയായിരുന്നു. പരാതിക്കൊപ്പം ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്.
പോസ്റ്റ് വിവാദവുമായതോടെ ക്ഷമാപണം നടത്തി ബുദ്ധാദിത്യ രംഗത്തെത്തി. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള കുറിപ്പ് അദ്ദേഹത്തെ അപമാനിക്കാൻ കരുതിയായിരുന്നില്ലെന്നും ആരുടെയെങ്കിലും വികാരത്തെ മുറിവേൽപ്പിച്ചെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.


