‘കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ’.. കർശന നിർദ്ദേശവുമായി രാഹുൽ ഗാന്ധി…

എഐസിസി യോഗത്തില്‍ കർശന നിർദ്ദേശവുമായി രാഹുൽ ഗാന്ധി. കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന് കർശനമായി രാഹുല്‍ വ്യക്തമാക്കി.അതേസമയം കെപിസിസി അധ്യക്ഷൻ കൂടിയാലോചനകൾ നടത്തുന്നില്ല എന്ന പരാതി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് അടുക്കവെ കൂടിയാലോചനകൾ അനിവാര്യം എന്നും യോഗത്തിൽ വിഡി സതീശൻ പറഞ്ഞു. എന്നാല്‍ നിസ്സഹകരിക്കുന്നത് പ്രതിപക്ഷ നേതാവ് എന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ പറഞ്ഞു. പലവട്ടം ചർച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നും ചർച്ചയില്‍ ആരോപണം ഉണ്ടായിരുന്നു.

പുനഃസംഘടന, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഇറക്കാത്തത്, യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ നിയമനം തുടങ്ങിയവയിൽ നേതാക്കൾ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. പാർട്ടിയിൽ കൂടിയാലോചന ഇല്ലെന്ന പരാതി ഉന്നയിച്ചു. പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി അധ്യക്ഷൻ്റെയും പ്രവർത്തന ശൈലിക്ക് എതിരെയും വിമർശനം ഉയർന്നു. സുധാകരൻ ചർച്ചയിൽ ചിലത് പറഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷനും സ്ഥിരീകരിച്ചു. നേതാക്കളെ വിശ്വാസത്തിൽ എടുത്തു മുന്നോട്ട് പോകുമെന്നും കേരളത്തിൽ വിജയം ഉറപ്പെന്നും ഖർഗെ പറഞ്ഞു.

Related Articles

Back to top button