സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി രാഹുൽ കേസിലെ അതിജീവിത…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ അതിജീവിതയ്ക്ക് എതിരെ വ്യാപക സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത പരാതി നല്കി.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരനുമാണ് അതിജീവിത പരാതി നല്‍കിയത്. തന്റെ വ്യക്തിവിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി. വ്യക്തിഹത്യക്ക് എതിരെ ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



