ആര് പറഞ്ഞു നിർത്തുമെന്ന്… രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യും…

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

പരാതിക്കാരിക്കെതിരെ മോശം കമൻറുകൾ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പരാതിക്കാരിക്കെതിരായ മോശം പരാമർശങ്ങൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും സൈബർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാനായാണ് ആദ്യം രാഹുൽ ഈശ്വറിനെ വിളിപ്പിച്ചത്. എആർ ക്യാമ്പിലേക്ക് കൊണ്ടുപോയാണ് വിശദമായ ചോദ്യം ചെയ്യൽ നടത്തിയത്. ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button