രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചു…വിഡി സതീശൻ

ആലപ്പുഴ: ബലാത്സംഗ കേസിൽ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്നും വിഡി സതീശൻ പറഞ്ഞു.

സമാനമായ കേസുകളിൽ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെയും വിഡി സതീശൻ വെല്ലുവിളിച്ചു. ആദ്യം പരാതി വന്നപ്പോള്‍ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. നേതാക്കളെല്ലാം കൂട്ടായെടുത്ത തീരുമാനമായിരുന്നു അത്.

രാഹുലിനെതിരെ രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോയെന്നതിൽ പ്രസക്തിയില്ല. തന്‍റെ പാര്‍ട്ടിയിൽ തനിക്ക് അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശൻ പറഞ്ഞു.

Related Articles

Back to top button