രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ…പ്രചാരണം കൊഴുപ്പിക്കാൻ യുഡിഎഫ്…

വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികൾക്കായാണ് ഇരുവരും വയനാട്ടിലെത്തുക.

നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ് ഇരുവരുടെയും ആദ്യത്തെ പരുപാടി. ശേഷം രാഹുൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്,4.45ന് കല്പറ്റ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. തിങ്കളാഴ്ചയും പ്രിയങ്കയ്ക്ക് പൊതുയോഗങ്ങളുണ്ട്. 10 മണിക്ക് സുൽത്താൻ ബത്തേരി, 11.50ന് മുള്ളൻകൊല്ലി,
ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടിൽ, 3.50-ന് വൈത്തിരി എന്നിവിടങ്ങളിലാണ് യോഗങ്ങൾ.

Related Articles

Back to top button