ആലപ്പുഴയിൽ മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടിയ രാധയുടെ മരണം കൊലപാതകമല്ല; പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

ആലപ്പുഴ: തുറവൂരിൽ മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടിയ രാധയുടെ മരണം കൊലപാതകമല്ല. സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന്തരിക രക്തസ്രാവമോ, മുറിവുകളോ കണ്ടെത്തിയില്ല. മരിച്ച നിലയിൽ കണ്ട രാധയെ മകൻ ഗിരീഷ് രഹസ്യമായി അടുക്കളയിൽ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും.



