വെള്ളത്തോട് ഭയം കാണിച്ചപ്പോൾ സംശയം തോന്നി.. കാലിലെ മുറിവിൽ തെരുവ് നായ നക്കി..രണ്ട് വയസുകാരൻ..

തെരുവ് നായ കാലിലെ മുറിവിൽ നക്കിയതിനെ തുടർന്ന് രണ്ട് വയസ്സുള്ള കുട്ടി പേവിഷബാധയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്ക് നീട്ടി ശ്വാസം മുട്ടാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് വീട്ടുകാർക്ക് ആദ്യം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&fwrn=4&fwrnh=100&lmt=1755760679&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Frabies-in-up-village-after-stray-dog-licks-his-open-wound-child-lost-life%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTM5LjAuNzI1OC4xMjgiLG51bGwsMCxudWxsLCI2NCIsW1siTm90O0E9QnJhbmQiLCI5OS4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEzOS4wLjcyNTguMTI4Il0sWyJDaHJvbWl1bSIsIjEzOS4wLjcyNTguMTI4Il1dLDBd&abgtt=6&dt=1755760679389&bpp=1&bdt=494&idt=118&shv=r20250820&mjsv=m202508180101&ptt=9&saldr=aa&abxe=1&cookie=ID%3D4ce74cb34a3621a5%3AT%3D1755756285%3ART%3D1755756285%3AS%3DALNI_MaAf-QymcLBzlMNAsfOMKmlSXHJeQ&gpic=UID%3D00001183c21681b8%3AT%3D1755756285%3ART%3D1755756285%3AS%3DALNI_MZPyV3lYWOxfT6aFZgol7a9aTmLAQ&eo_id_str=ID%3Df6c304da903b4092%3AT%3D1755756285%3ART%3D1755756285%3AS%3DAA-Afjadm8xJ6oaRiXvqloKIxWvD&prev_fmts=0x0%2C793x280&nras=1&correlator=8661513004744&frm=20&pv=1&u_tz=330&u_his=1&u_h=864&u_w=1536&u_ah=816&u_aw=1536&u_cd=24&u_sd=1.25&dmc=4&adx=145&ady=1720&biw=1521&bih=730&scr_x=0&scr_y=0&eid=31094106%2C31094152%2C31094155%2C95362656%2C95366177%2C95368763%2C95369799%2C95368520%2C95359266&oid=2&pvsid=578080306196982&tmod=1933313915&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C816%2C1536%2C730&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&pgls=CAEaBTYuOC4y~CAEQBBoHMS4xNTEuMA..&ifi=3&uci=a!3&btvi=2&fsb=1&dtd=126

കുട്ടി പുറത്തു കളിക്കുമ്പോൾ കാലിന് പരിക്കേറ്റു. മുറിവിൽനിന്ന് ഒലിക്കുന്ന രക്തത്തിൽ തെരുവ് നായ് നക്കുകയായിരുന്നു. തുടർന്നാണ് കുട്ടി ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കുട്ടിയുടെ മരണത്തെത്തുടർന്ന് ഏകദേശം 30 പേർക്ക് റാബിസ് കുത്തിവെപ്പ് നൽകി. കുടുംബത്തിന് അപകടസാധ്യതകൾ അറിയാമായിരുന്നെങ്കിൽ കുട്ടിക്ക് കൃത്യസമയത്ത് വാക്സിനേഷൻ നൽകുകയും അവന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

‘വീണു പരിക്കേറ്റ മുറിവ് കുട്ടിയുടെ കാലിൽ ഉണ്ടായിരുന്നു, അതിൽ ഒരു തെരുവ് നായ നക്കി. തുടർന്നുള്ള ദിവസമാണ് കുട്ടി ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. അതിനാൽ ഞങ്ങൾ അവനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി, പക്ഷേ തിങ്കളാഴ്ച അവൻ മരിച്ചു’ എന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് വിശദീകരിച്ചു. എന്റെ മകൻ പുറത്ത് കളിക്കുമ്പോൾ പരിക്കേറ്റു, അവന്റെ കാലിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി. അപ്പോൾ ഒരു തെരുവ് നായ ആ മുറിവ് നക്കി. അത് ഇത്ര അപകടകരമാകുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് സംഭവത്തിൽ കുട്ടിയുടെ മാതാവ് പ്രതികരിച്ചത്.

പട്ടിയുടെ കടിയോ നക്കലോ പേവിഷബാധക്ക് കാരണമാകുമെന്നതിനാൽ അവയെ നിസാരമായി കാണരുതെന്ന് ബദൗൺ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി അഭിപ്രായപ്പെട്ടു. നായ, പൂച്ച, കുരങ്ങ് എന്നിവ കടിക്കുകയോ നക്കുകയോ ചെയ്താൽ ഉടൻ തന്നെ റാബിസ് വാക്സിൻ എടുക്കണം. അത് അവഗണിച്ചാൽ അപകടസാധ്യത കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button