അഭിനന്ദനങ്ങൾ മീനാക്ഷിക്കുട്ടീ, കേരളത്തിന്റെ അഭിമാനമെന്ന് മീനാക്ഷിയുടെ പാേസ്റ്റിന് പ്രതികരണവുമായി ആർ ബിന്ദു

വിശ്വാസികളിൽ ചിലർ തന്നെ ദൈവ മുതൽ മോഷ്ടിക്കുകയും, മറ്റു ചിലർ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ അവരാണ് നിരീശ്വരവാദികളെന്ന് പറഞ്ഞുകൊണ്ട് നടി മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ മീനാക്ഷിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന യുവ സർഗ്ഗ പ്രതിഭകൾ കേരളത്തിന്റെ അഭിമാനമാണെന്നും അഭിനന്ദനങ്ങളെന്നും ആർ ബിന്ദു പറഞ്ഞു.

‘സാമൂഹിക സൗഹൃദത്തെ സംബന്ധിച്ച് ആശയവ്യക്തതയുള്ള, മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന യുവ സർഗ്ഗ പ്രതിഭകൾ കേരളത്തിന്റെ അഭിമാനം…അഭിനന്ദനങ്ങൾ മീനാക്ഷിക്കുട്ടീ,’ മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. മീനാക്ഷിയുടെ പോസ്റ്റ് ചർച്ചയായതിൽ പിന്നെ നിരവധി പേര് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Related Articles

Back to top button