ചോദ്യപേപ്പർ ചോർന്ന സംഭവം…പ്യൂണിനെ സസ്‌പെൻഡ് ചെയ്തു…

ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്‌ത്‌ . മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം ഇതിനായി എല്ലാ പിന്തുണയും നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.

പനങ്ങാങ്ങര സ്വദേശി അബ്ദുൽ നാസർ ആണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് എം എസ് സൊല്യൂഷൻസിന് അയച്ചു നൽകുകയായിരുന്നു. നേരത്തെ ഇതേ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്ന എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദ് മുഖാന്തരമാണ് ചോദ്യപേപ്പറുകൾ ചോർത്തിയിരുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button