പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തില്‍…

പിവി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തില്‍. അന്‍വറിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുന്നതിന് യുഡിഎഫ് യോഗം പച്ചക്കൊടി കാട്ടിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഇനിയും വൈകുകയാണ്.തദ്ദേശ തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്ന ഈ മാസം ഇരുപത്തിയൊന്ന് കഴിഞ്ഞേ കോണ്‍ഗ്രസിന്റെ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യുഡിഎഫ് യോഗത്തില്‍ വച്ച് പിവി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് നല്‍കിയ ഉറപ്പ്. ആ ഉറപ്പനുസരിച്ച് ഏറ്റവും ഒടുവില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ വച്ച് അന്‍വറിന്റെ പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, മലപ്പുറം ജില്ലാ ഘടകത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കാമെന്നായിരുന്നു നിലപാട്. ആ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയാണ് യുഡിഎഫ് യോഗം സമാപിച്ചത്.

എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലെ ചര്‍ച്ചകള്‍ നീണ്ടുപോവുകയാണ്. മലപ്പുറത്തെ നേതാക്കളുമായി, പ്രത്യേകിച്ച് വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ അടക്കമുള്ളവരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്. എന്തായാലും പെട്ടെന്നൊരു തീരുമാനം ഉണ്ടാകില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്.

Related Articles

Back to top button