യുഡിഎഫിന്റെ മലയോര സമരയാത്രയിൽ പി വി അന്‍വര്‍ പങ്കെടുക്കും….
യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുമ്പോള്‍ അന്‍വറും ജാഥയുടെ ഭാഗമാകും. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പിവി അന്‍വര്‍ യുഡിഎഫ് പ്രവേശനം കാത്തിരിക്കെയാണ് ജാഥയുടെ ഭാഗം ആകുന്നത് എന്നതാണ് ശ്രദ്ധേയം.