പിവി അൻവർ യുഡിഎഫിലേക്ക്…
കോഴിക്കോട്: പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയിൽ ലയിച്ച് മുന്നണിയിൽ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. യുഡിഎഫ് തീരുമാനം വളരെ സ്വാഗതമെന്ന് പി വിഅൻവർ പ്രതികരിച്ചു.
യുഡിഎഫ് യോഗത്തില്‍ അൻവറിന്റെ കാര്യം ചർച്ച ചെയ്തുവെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തി തീരുമാനം എടുക്കാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കക്ഷികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തും. അൻവറുമായി ആവശ്യംമെങ്കിൽ കൂടിക്കാഴ്ച നടത്തും. ഒരാഴ്ചക്കക്കം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും എം എം ഹസ്സൻ അറിയിച്ചു.