എം ആർ അജിത് കുമാറിനെതിരായ ഉത്തരവ് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പിവി അന്‍വര്‍…

എം ആർ അജിത് കുമാറിനെതിരായ ഉത്തരവ് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പി വി അൻവർ. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമത്തെ കോടതി ചോദ്യം ചെയ്തിരിക്കുകയാണെന്നും അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകൾ നൽകിയിട്ടും ക്ലീൻ ചിറ്റ് നൽകുകയാണ് സർക്കാർ ചെയ്തത്, അതിനുള്ള തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോടതിയുടെ നേതൃത്വത്തിൽ സത്യസന്ധമായ അന്വേഷണം നടന്നാൽ അജിത് കുമാർ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തു വരുമെന്നും പി വി അൻവർ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. അജിത് കുമാർ ഭാര്യ സഹോദരന്‍റെ പേരിൽ കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്‍റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.

Related Articles

Back to top button