‘ബേപ്പൂരിൽ വിജയം ഉറപ്പിച്ചുകഴിഞ്ഞു, മെയ് മൂന്നിന് തന്നെ ഞങ്ങളുടെ വിജയാഘോഷങ്ങൾ ആരംഭിക്കും, ആഘോഷങ്ങൾക്കായി പ്രവർത്തകർ ഡിജെ വരെ ബുക്ക് ചെയ്തു’

ബേപ്പൂരിൽ വിജയം തനിക്ക് തന്നെയെന്ന് നൂറു ശതമാനം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി പിവി അൻവർ. നല്ല ആത്മവിശ്വാസം ഉണ്ടെന്നും വിജയാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും പിവി അൻവർ പ്രതികരിച്ചു. പോളിംഗ് ശതമാനത്തിൽ ഉണ്ടായ കുതിപ്പ് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വജനപക്ഷപാതവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും പിവി അൻവർ പറഞ്ഞു. ബേപ്പൂരിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പിവി അൻവർ ഇക്കാര്യങ്ങൾ പറഞ്ഞത്.



