വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണം ആരംഭിച്ച് പി.വി അൻവർ…

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ച് പി.വി അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മന്റെ് ഓഫ് കേരള(ഡി.എം.കെ)യുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്കായിരിക്കുമെന്നും കേന്ദ്രസർക്കാരിനെതിരായ വിലയിരുത്തൽകൂടിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നും പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും പി.വി അൻവർ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയങ്കയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി.എം.കെയുടെ പേരിലുള്ള പോസ്റ്ററും അൻവർ പങ്കുവെച്ചു.അതേസമയം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി അൻവർ യു.ഡി.എഫുമായി വിലപേശൽ തുടരുകയാണ്.ഇൻഡ്യ മുന്നണിയുടെ പേരിൽ ഒരു പൊതു സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണക്കാമെന്നാണ് അൻവറിന്റെ വാദം.

Related Articles

Back to top button