നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്… യുഡിഎഫിൽ അതൃപ്തി… തുറന്ന് പറഞ്ഞ് പിവി അൻവർ…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനിരിക്കെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അൻവർ നൽകിയത്. സ്ഥാനാർത്ഥിയാക്കാത്തതിൽ വിഎസ് ജോയ് പക്ഷവും കടുത്ത എതിർപ്പ് അറിയിച്ചു. പരസ്യമായി അതൃപ്തി അറിയിക്കാനാണ് ജോയിയെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികളുടെ നീക്കം. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിഎസ് ജോയി പരസ്യമായി അതൃപ്തി അറിയിക്കും. പിവി അൻവറിൻറേത് വിലപേശൽ തന്ത്രമാണെന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ.

ഉപാധിയില്ലാതെയുള്ള പിന്തുണ പിവി അൻവർ ഉറപ്പു നൽകിയതാണെന്നാണ് നേതൃത്വം അറിയിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ പിവി അൻവർ മത്സരിക്കാനാണ് നീക്കം. യുഡിഎഫിനെ വെട്ടിലാക്കാനുള്ള സമ്മർദ നീക്കങ്ങളുമായാണ് പിവി അൻവർ മുന്നോട്ടുേപാകുന്നത്. അതേസമയം, പിവി അൻവർ അവസരം മുതലെടുക്കുകയാണെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യമാണിപ്പോൾ പിവി അൻവർ ശക്തമാക്കിയിരിക്കുന്നത്.

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുയർന്നതോടെ കോൺഗ്രസ് ക്യാമ്പിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നാണ് നേതൃത്വത്തിൻറെ നിലപാട്. അൻവറിൻറെ നിലപാടും കോൺഗ്രസിലെ ഒരു വിഭാഗത്തിൻറെ എതിർപ്പുമാണ് പുനരാലോചനയ്ക്ക് കാരണം.

Related Articles

Back to top button