ജയിലിൽ ഉച്ചഭക്ഷണം കഴിച്ചില്ല.. വിഷം കൊടുത്തും കുത്തിയും കൊന്ന് തള്ളിയവരല്ലേ.. വെളിപ്പെടുത്തി അൻവർ…
ജയിലിൽ നിന്ന് നേരിട്ടത് മോശം അനുഭവമെന്ന് പി വി അൻവർ എംഎൽഎ. സാധാരണ തടവുകാർക്ക് ലഭിക്കുന്നതിൽ നിന്ന് ഒരു കട്ടിൽ മാത്രമാണ് ലഭിച്ചത്. വ്യക്തിപരമായി സംശയം തോന്നിയതിനാൽ ഉച്ചഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നും പി വി അൻവർ പറഞ്ഞു.ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എംഎൽഎ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല. രാവിലെ ഒരു ചായയും ഒരു കഷണം ചപ്പാത്തിയും കഴിച്ചു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തടവുകാരുമായി സംസാരിച്ചു. മോശമല്ലാത്ത രീതിയില്‍ ജയില്‍ അധികാരികള്‍ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നും അൻവർ പറഞ്ഞു.
സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍നിന്ന് ഒരു കട്ടില്‍ മാത്രമാണ് അധികമായി അനുവദിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നില്ല. വ്യക്തിപരമായി സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ? ചിലപ്പോള്‍ എന്റെ തോന്നലാവാം, എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തത് എന്നും അൻവർ വ്യക്തമാക്കി.