പി സരിനുമായി കൂടിക്കാഴ്ച്ച നടത്തി പി വി അൻവർ..ഡിഎംകെ സ്ഥാനാർഥി…

കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന പി.സരിനുമായി കൂടിക്കാഴ്ച നടത്തി പി.വി.അൻവർ എംഎൽഎ. തൃശൂർ തിരുവില്വാമലയിലെ സരിന്റെ ബന്ധുവീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഡ‍ിഎംകെ സ്ഥാനാർഥിയാക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

അതേസമയം സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന പി.സരിനെ ഒപ്പം കൂട്ടാൻ നേരത്തെ സിപിഎം ആലോചിച്ചിരുന്നു. സരിനെ പാർട്ടിക്കൊപ്പം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

Related Articles

Back to top button