‘ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ, ഒന്ന് വിളിച്ചിരുന്നെങ്കിൽ’.. അബുവിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ പി വി അൻവർ…

കോളജ് വിദ്യാർഥിയും ഇടത് രാഷ്ട്രീയ, സമൂഹ മാധ്യമരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അബു അരീക്കോടിനെ അനുസ്മരിച്ച് പി.വി അന്‍വര്‍. ആത്മീയതയും ഇടതു സൈദ്ധാന്തികതയും സമന്വയിപ്പിച്ച് ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് എഴുതിയും പറഞ്ഞും അബു എന്നോ ഒരിക്കൽ എന്റെയും പ്രിയപ്പെട്ടവനായെന്നും എന്തായിരുന്നാലും ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്ന് ഓർത്തു പോവുന്നുവെന്നും ഫേസ്ബുക്കിവലെഴുതിയ കുറിപ്പില്‍ അന്‍വര്‍ പറഞ്ഞു.

ഇന്നലെയാണ് നിയമ വിദ്യാർഥി കൂടിയായ അബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മർകസ് ലോ കോളജ് വിദ്യാർഥിയായിരുന്നു അബു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട അബുവിന്റെ വിയോഗദുഃഖം ഘനീഭവിച്ച പകലാണിന്ന്. വേരു പിടിക്കുന്നതിന് മുമ്പേ ഒരു പൂമരം വേരറ്റ് …. മറയില്ലാതെ നിഷ്കളങ്കമായി ചിരിക്കുന്ന, സംസാരിക്കുമ്പോൾ ആശയങ്ങളും,ശബ്ദവും ഒരുപോലെ ഗാംഭീര്യമുള്ളതായി മാറുന്ന അബു. ആത്മീയതയും ഇടതു സൈദ്ധാന്തികതയും സമന്വയിപ്പിച്ച് ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് എഴുതിയും പറഞ്ഞും അബു എന്നോ ഒരിക്കൽ എന്റെയും പ്രിയപ്പെട്ടവനായി. ആശയധാരകൾക്കും രാഷ്ട്രീയ ചിന്തകൾക്കും അതീതമായി ആ ബന്ധം നിലനിന്നു. ഹൃദയത്തിൽ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെനിക്ക് പറയാതെ വന്ന്, നമ്മളറിയാതെ കടന്നുപോവുന്ന ചിലരുണ്ട്. “നക്ഷത്രങ്ങളെപ്പോലെ” എങ്കിലും, “എന്തായിരുന്നാലും” ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്ന് ഓർത്തു പോവുന്നു. (പി.വി അൻവർ)

Related Articles

Back to top button