ഇന്ന് പര്‍പ്പിള്‍ ഡേ.. എന്താണ് ഈ ദിനത്തിന്റെ പ്രത്യേകതയെന്നോ?..കൈകോര്‍ത്ത് പോരാടാം….

ഇന്ന് വേള്‍ഡ് പര്‍പ്പിള്‍ ഡേ. അപസ്മാര രോഗത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായാണ് മാര്‍ച്ച് 26-ാം തീയതി ലോകമെങ്ങും പര്‍പ്പിള്‍ ഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച് അപസ്മാര രോഗികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, പുതിയ ചികിത്സാ രീതികളെ പരിചയപ്പെടുത്തുക, അപസ്മാര രോഗബാധിതർക്ക് പ്രചോദനവും പ്രോത്സാഹനവും ആത്മവിശ്വാസവും നൽകുക തുടങ്ങിയ നിരവധി വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾക്ക് ഈ ദിവസം തുടക്കം കുറിക്കുകയും തുടർന്ന് പോവുകയും ചെയ്യുന്നു.

ലോകമെങ്ങും പര്‍പ്പിള്‍ ഡേ ആചരിക്കുന്നുണ്ടെങ്കിലും കാനഡ മാത്രമാണ് പര്‍പ്പിള്‍ ഡേ ഔദ്യോഗികമായി ആചരിക്കുന്നത്. ഇതിനായി 2021 ജൂണ്‍ 28ന് പര്‍പ്പിള്‍ ഡേ ആക്ട് തന്നെ കാനഡയില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് അപസ്മാരം. കോശങ്ങളിലേക്കുള്ള വൈദ്യുത തരംഗങ്ങളാണ് നമ്മുടെ ഓരോ ചലനങ്ങളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. കാസിഡി മെഗൻ എന്ന കാനഡക്കാരിയായ പെൺകുട്ടിയാണ് 2008ൽ തന്റെ ഒൻപതാം വയസിൽ പർപ്പിൾ നിറമുളള വസ്ത്രം ധരിച്ച് രോഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ ദിനത്തിന് തുടക്കം കുറിച്ചത്.

പർപ്പിൾ ദിനത്തിൽ അപസ്മാര ബോധവൽക്കരണത്തിന്റെ ഔദ്യോഗിക നിറമായ പർപ്പിൾ വസ്ത്രം ധരിക്കുക എന്നതാണ്. അപസ്മാരത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ബ്ലോഗുകൾ എന്നിവ ഉപയോഗിക്കുക.

Related Articles

Back to top button