നിരവധി ക്രിമനൽ കേസ്സിൽ പ്രതി.. പുന്നപ്രയിൽ യുവാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കല്ലിൽ വിട്ടു…

അമ്പലപ്പുഴ: നിരവധി ക്രിമനൽ കേസ്സിൽ പ്രതിയായ അപ്പാപ്പൻ പത്രോസ് എന്ന് വിളിക്കുന്ന പത്രോസ്സ് ജോണിനെ കാപ്പാ ചുമത്തി കരുതൽ തടങ്കല്ലിൽ വിട്ടു. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനുമായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12 -ാം വാർഡിൽ വാടക്കൽ മുറിയിൽ തൈപ്പറമ്പ് വീട്ടിൽ അപ്പാപ്പൻ പത്രോസ് എന്ന് വിളിക്കുന്ന പത്രോസ്സ് ജോണിനെയാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കല്ലിൽ വിട്ടത്. പുന്നപ്ര, അമ്പലപ്പുഴ, നെടുമുടി, ആലപ്പുഴ സൌത്ത് , ആലപ്പുഴ നോർത്ത് എന്നീ പ്രാലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയിൽ നിയമവാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ പൊതുജനങ്ങളിൽ ഭയപ്പാട് സൃഷ്ടിച്ച് കൊണ്ട് അവരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിൽ നിരവധി വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ട് വന്നതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പ്രതിയെ ജയിലിൽ അടച്ചത്.

Related Articles

Back to top button