ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബിന് മികച്ച തുടക്കം…
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബിന് മികച്ച തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് കിംഗ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്. 5 റൺസ് നേടി പുറത്തായ ഓപ്പണര്‍ പ്രഭ്സിമ്രാൻ സിംഗിന്റെ വിക്കറ്റാണ് പവർ പ്ലേയ്ക്കുള്ളിൽ പഞ്ചാബിന് നഷ്ടമായത്. പവർ പ്ലേ പൂർത്തിയായതിന് പിന്നാലെ ഫോമിലായിരുന്ന പ്രിയാൻഷ് ആര്യയുടെ (23 പന്തിൽ 47) വിക്കറ്റും പഞ്ചാബിന് നഷ്ടമായിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 പന്തിൽ 24 റൺസുമായി നായകൻ ശ്രേയസ് അയ്യരും 3 പന്തിൽ 7 റൺസുമായി അസ്മത്തുള്ള ഒമർസായിയുമാണ് ക്രീസിൽ.