പുനര്‍ജനി പദ്ധതി കേസ്; വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

പുനര്‍ജനി പദ്ധതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായി വിജിലൻസ് റിപ്പോർട്ട് പുറത്ത്. ചട്ടവിരുദ്ധമായി വിദേശഫണ്ട് വാങ്ങി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് സർക്കാരിന് നൽകിയ കത്ത് മാധ്യമങ്ങൾക്ക്  ലഭിച്ചു. പുനർജനി പദ്ധതിയുടെ പണം വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. സ്‌പീക്കറുടെ  അനുമതിയില്ലാതെ വിഡി സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം നൽകിയത്.

Back to top button