പുനര്‍ജനി കേസ്…സഹായങ്ങളുടെ പട്ടിക പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടേ…കെ ജെ ഷൈന്‍

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്ക് വേണ്ടി ശേഖരിച്ച പണം കൊണ്ട് നല്‍കിയ സഹായങ്ങളുടെ പട്ടിക പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിടട്ടെയെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. ഡിസിസി സെക്രട്ടറി ആയിരുന്ന രാജേന്ദ്രപ്രസാദ് ആണ് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്നും ഷൈന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ഷൈന്‍ ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് പണം സ്വീകരിച്ചത് നിയമപരം ആയിട്ടാണോയെന്ന് പരിശോധിക്കണമെന്നും കെ ജെ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടായിരുന്നു ആദ്യം പുറത്ത് വന്നത്. വി ഡി സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് ഇതില്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍.

Related Articles

Back to top button