രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വം: ചിറയിൻ കീഴിൽ കോലം കത്തിച്ച് പ്രതിഷേധം

രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ഇതേത്തുടർന്ന് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തായിരുന്നു പ്രതിഷേധം.രമ്യയെ ചിറയിൻകീഴിൽ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ നേരത്തെയും പ്രതിഷേധം ഉയർന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിൻകീഴ് കെട്ടിയിറക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു വിമർശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ എഐസിസി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പട്ടികയിൽ ഇടംപിടിച്ചിരുന്ന അജിത് കുമാർ, ജി ലീന, അനൂപ്, മനോജ് മോഹൻ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്.

Related Articles

Back to top button