ആരോഗ്യ വകുപ്പിനെതിരെയുള്ള പ്രതിഷേധം….ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകിയത്….

ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകിയത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബം. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ആരോഗ്യമന്ത്രി വീണ ജോർജാണ് ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി. ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്നും, ആരോഗ്യ വകുപ്പിനെതിരെയുള്ള ഇവരുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി നൽകിയ പണം സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.



