തുടക്കം മുതലേ മുന്നേറി പ്രിയങ്ക..ലീഡ് 45,000 കടന്ന് പ്രിയങ്ക…

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.46000 വോട്ടുകൾക്ക് മുന്നിലാണ് ഇപ്പോൾ പ്രിയങ്ക മുന്നിട്ട് നിൽക്കുന്നത്.

അതേസമയം ആദ്യ റൗണ്ടിലെ പ്രിയങ്കയുടെ ലീഡ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 8000 ന്റെ കുറവുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Related Articles

Back to top button