ആവേശമായി പ്രിയങ്ക വയനാട്ടിൽ…

ഉപതിരഞ്ഞെടുപ്പ് കാഹളം വാനോളമുയർത്തി പ്രിയങ്ക ഗാന്ധി വായനാട്ടിലെത്തി. നിരവധി പേരാണ് പ്രിയങ്കയെ ഒരു നോക്ക് കാണാനും പ്രിയങ്കയുടെ പ്രസംഗം കേൾക്കുവാനും കാത്തുനിന്നത്. മുൻപ് വന്നപ്പോളുണ്ടായ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ചാണ് പ്രിയങ്ക തന്റെ പ്രസംഗം തുടങ്ങിയത്. വയനാടുകാരുടെ സ്നേഹത്തോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്ന സമയത്ത് കണ്ട ത്രേസ്യാമ്മയെക്കുറിച്ചും വാചാലയായി.

വയനാട്ടിലെത്തിയതേ തനിക്കൊരു അമ്മയെ കിട്ടിയെന്നും അവരുടെ ആലിംഗനത്തിൽ സ്നേഹവും ആത്മാർഥതയും നിറഞ്ഞിരുന്നുവെന്നും പറഞ്ഞ പ്രിയങ്ക ഇത് ഈ മണ്ണിന്റെ മാതൃസ്നേഹമാണ് എന്നും പറഞ്ഞു.

Related Articles

Back to top button