എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം….വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി…

എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വയനാട്ടിലെ സ്കൂളിന് ആശംസകളുമായി എംപി പ്രിയങ്ക ഗാന്ധി. വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികള്‍ക്കാണ് പ്രിയങ്ക ഗാന്ധി അഭിനന്ദനങ്ങള്‍ അറിയിച്ചത്. പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്ക​ഗാന്ധി ഫേസ്ബുക്കിലൂടെയാണ് ആശംസകൾ നേർന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സമയത്ത് മുത്തശ്ശിയെ രക്ഷിച്ച കൊച്ചുമിടുക്കന്‍ ഹാനിക്ക് പ്രത്യേക അഭിനന്ദനവും പ്രിയങ്ക അറിയിച്ചു. ഹാനി കെ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് നേടിയതെന്ന് പ്രിയങ്ക പോസ്റ്റില്‍ അറിയിച്ചു.

Related Articles

Back to top button